Header Ads Widget

Responsive Advertisement
പാലാഴി
25 സപ്തംബർ 2023

വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ട് യുവാക്കളെ പന്തീരങ്കാവ് പൊലീസ് പിടികൂടി. 

കുറ്റിക്കാട്ടൂർ കരിക്കണ്ടി മീത്തൽ 20 വയസുകാരൻ അജുൽ പി, പാലാഴി വടക്കേച്ചാലിൽ 23 വയസുകാരൻ അഭിനവ് വി സി എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.ഇരുവരെയും കോടതി റിമാൻ്റ് ചെയ്തു
 പാലാഴി പാലക്ക് സമീപം ഹൈലൈറ്റ് ജീവനക്കാരൻ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരി പൊളിച്ച് സ്വർണനാണയങ്ങളും 2 മൊബൈൽ ഫോണുകളും 3000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
പന്തിരങ്കാവ് എസ് ഐ 
ടി.വി ധനഞ്ജയദാസ്,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
പി ശ്രീജിത്ത് പി പ്രമോദ്
തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Post a Comment