Header Ads Widget

Responsive Advertisement
പെരുമണ്ണ
11 സപ്തംബർ 2023
പെരുമണ്ണ  മുല്ലമണ്ണയിൽ ജനകീയ കാളപൂട്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ  കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. 
പെരുമണ്ണയിലെ പഴയ തറവാടുകളിലൊന്നായ മുല്ലമണ്ണ തറവാട്ടു വക സ്ഥലത്താണ് പതിറ്റാണ്ടുകളായി കാളപൂട്ട് നടത്തി വരുന്നത്. അരയേക്കറോളം വരുന്ന വയലാത്ത് പൂട്ട് കണ്ടമായി സജ്ജീകരിക്കുന്നത്.
ജില്ലയിൽ നിന്നും പുറത്ത് നിന്നും എത്തുന്ന നിരവധി കന്നുകൾ പങ്കെടുക്കുന്ന മത്സരം കർഷകരുടേയും കാളപൂട്ട് പ്രേമികളുടെയും നാട്ടുകാരുടെയും ഉത്സവമാണ്.
സപ്തംബർ10 ഞായറാഴ്ച രാവിലെ 7.30 ന്ന് ആരംഭിച്ച മത്സരം രാത്രിയോടെയാണ് സമാപിച്ചത്.
ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ കാളപൂട്ട് ഉദ്ഘാടനം ചെയ്തു.
കെ കെ ഷമീർ അധ്യക്ഷനായ ചടങ്ങിൽ
ഷിറാസ് മുല്ലമണ്ണ, ആനന്ദൻ പാട്ടോത്ത്, നൗഷാദ് കൊളക്കാടൻ, നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചീക്കോട് പി കെ മുഹമ്മദ്‌ റാഫി ടീമിന്റെ കാളകളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കൈമലശ്ശേരി എൻ പി സിയാദ് മോൻ ടീമിന്റെ കാളകൾ രണ്ടാം സ്ഥാനവും,  തൃപ്പനച്ചി പി കെ ആദം ടീമിന്റെ കാളകൾ മൂന്നാം സ്ഥാനവും നേടി.
പുല്ലൂര് ഇളയടത്ത് കല്ലിങ്കൽ ഷാഫിയുടെയും പയ്യടി മേത്തൽ പുതുക്കടി ഷൈബുവിന്‍റെയും കാളകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടു.
സംസ്ഥാന കാളപൂട്ട് കമ്മറ്റി സെക്രട്ടറി നാസർ കൊളക്കാടൻ,
സൂര്യ അബ്ദുൽ ഗഫൂർ,
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, 
ഗ്രാമപഞ്ചായത്തംഗം കെ കെ ഷമീർ,
ദിനേശ് പെരുമണ്ണ, ഷിറാസ് മുല്ലമണ്ണ, ആനന്ദൻ പട്ടോത്ത്‌, നാരായണൻ തട്ടൂർ 
എന്നിവർ ട്രോഫികൾ കൈമാറി.

Post a Comment