പന്തീരാങ്കാവ്
12 സപ്തംബർ 2023
ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ച് നൽകിയ ഇയാൾ പ്രധാനമായും കുറിഞ്ഞോടത്ത് പാലം കേന്ദ്രീകരിച്ചാണ് അനധികൃത മദ്യവിൽപന നടത്തിവന്നത്. ഇയാളുടെ വാഹനവും വാഹനത്തിൽ സൂക്ഷിച്ച 12 കുപ്പികളിലായുള്ള 6 ലിറ്റർ വിദേശ മദ്യവും പൊലീസ് പിടിച്ചെടുത്തു.
ഇയാളുടെ വില്പന സജീവമായതിനാൽ ദുര സ്ഥലത്ത് നിന്നു പോലും മദ്യം വാങ്ങുവാൻ ആളുകൾ എത്തുകയും കുറുഞ്ഞോടത്ത് പാലത്ത് പരസ്യ മദ്യപാനം സജീവമാവുകയും ചെയ്തിതിരുന്നു. അറസ്റ്റിലായ നന്ദകുമാർ എക്സൈസൈസ് കേസുകളിലടക്കം പ്രതിയാണ്.
പന്തീരങ്കാവ് എസ് ഐ ടി വി ധനഞ്ജയദാസ്, സി പി ഒ മാരായ
രഞ്ചിഷ്, ബിഗിൻലാൽ, ധനേഷ് എന്നിവരാണ് നന്ദകുമാറിനെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ