Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
07 സപ്തംബർ 2023

സ്ത്രീകളോട് അപമര്യാദ കാണിക്കൽ പതിവാക്കിയ 36 കാരനെ കോടതി റിമാൻ്റ് ചെയ്തു.
കീഴ്മാട് മൂലത്തും കണ്ടി എം.കെ.ഷിഹാബുദ്ദീനാണ് റിമാൻറിലായത്. വീട്ടമ്മയുടെ പരാതിയിൽ പന്തീരങ്കാവ് പൊലീസാണ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
 സപ്തംബർ 6 ന് ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
നിർമ്മാണ തൊഴിലാളിയായ പ്രതി തൊഴിലിടങ്ങളിൽ ബന്ധം സ്ഥാപിച്ച് സ്ത്രീകളെ വഴിവിട്ട ബന്ധങ്ങൾക്ക് പ്രേരിപ്പിക്കൽ സത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുൽസിത പ്രവർത്തികൾ നടത്തിയ നിരവധി സംഭവങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. 

Post a Comment