Header Ads Widget

Responsive Advertisement
കാരാട്
19 സപ്തംബർ 2023

തൊഴിലിടങ്ങളിൽ ബോധവത്ക്കരണ വായന സംഘടിപ്പിച്ച് വായനശാല .
 കാരാട് എവി ഉണ്ണികൃഷ്ണൻ മാസ്റ്റാർ സ്മാരക ഗ്രന്ഥാലയം& വായനശാലയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥശാല പ്രത്യകം തയ്യാറാക്കിയ " നിപ വീണ്ടും .. ജാഗ്രത പാലിക്കുക "  എന്ന വായനാ കാർഡ് തൊഴിലുറപ്പ് കേന്ദ്രത്തിലാണ് വായിച്ചത്.
തൊഴിലാളികൾ ബോർഡ് വായിച്ച ശേഷം വിഷയത്തിൽ ഗുരവമായ ചർച്ചയും സംഘടിപ്പിച്ചു. തൊഴിലുറപ്പ് മേറ്റ് സത്യഭാമ വായനശാല പ്രസിഡണ്ട് പി.ശിവദാസൻ മാസ്റ്ററിൽ നിന്നും വായനാ കാർഡ് ഏറ്റുവാങ്ങി. തൊഴിലാളി ശുശീലയാണ് കാർഡ് വായിച്ചു കൊടുത്തത്. വായനശാല പ്രവർത്തകൻ ടി.പ്രേമൻ ചർച്ചക്ക് നേതൃത്വം നൽകി. നാല്പതോളം തൊഴിലാളികൾ വായനയിൽ സജീവ പങ്കാളികളായി.

Post a Comment