Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
18 സപ്തംബർ 2023

ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന്, പാറമ്മൽ ഭാഗങ്ങളിൽ ഉള്ളത് പുലി തന്നെയെന്ന് നാട്ടുകാർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാത്രിയിൽ നിരവധി പേർ ഇതിനെ കണ്ടതോടെയാണ് പുലിതന്നെയെന്ന നിഗമനത്തിലേക്ക് നാട്ടുകാർ എത്തുന്നത്. മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പുലിയുടെ നാന്നിദ്ധ്യമില്ലെന്നാണ് വിലയിരുത്തിയത്. 
      (ക്യാമറ സ്ഥാപിക്കുന്നതിനിടെ )

എന്നാൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ജീവിയെ തിരിച്ചറിയാൻ ഇത്തവണ നാട്ടുകാർ തന്നെ ക്യാമറകൾ സ്ഥാപിക്കുകയാണ്. പ്രദേശവാസികൾ തുക സമാഹരിച്ച് ക്യാമറകൾ വാങ്ങിക്കഴിഞ്ഞു. പുലിയുടെ സാന്നിദ്ധ്യം നിരന്തരം ഉണ്ടായ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ രമേശൻ പറഞ്ഞു.  
 (ക്യാമറ വീഡിയോയിൽ നിന്ന്)

സമീപ പ്രദേശത്തെ നായ്കളുടെ എണ്ണം കുറയുകയും  തുടർച്ചയായ ദിവസങ്ങളിൽ രാത്രിയിൽ കണ്ടവർക്കൊക്കെ പുലി തന്നെ എന്ന്
തോന്നിയ സാഹചര്യത്തിലുമാണ് വ്യക്തത വരുത്താൻ ജനകീയ ഈ ഇടപെടൽ. എന്തായാലും ക്യാമറയിൽ ചിത്രം പതിയുന്നതോടെ കാര്യങ്ങൾ വ്യക്തമാകും.

Post a Comment