Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 സപ്തംബർ 2023

ബൈക്കുകൾ  കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുണ്ടുങ്ങൽ വലിയകം വീട്ടിൽ നസ്രുൽ ഹസ്സൻ (അജ്മൽ 33) ആണ് മരിച്ചത്.
പന്തീരാങ്കാവ്  മാങ്കാവ് റോഡിൽ മരം സ്റ്റോപ്പിന് സമീപമാണ്  ബൈക്കുകൾ കൂട്ടി ഇടിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
പന്തീരാങ്കാവിലുള്ള  ഇളയ സഹോദരിയുടെ വീട്ടിൽ താമസിക്കാനെത്തിയതാണ് അജ്മൽ. 
പരേതനായ പി.എം.ഹസ്സൻ കോയയാണ് പിതാവ്‌.   മാതാവ്: നൂർജഹാൻ.
സഹോദരങ്ങൾ: നൂറുൽ ഹസ്സൻ, നാസിയ ഹസ്സൻ, ആയിഷ ഹസ്സൻ.

Post a Comment