മാത്തറ
28 സപ്തംബർ 2023
കോഴിക്കോട് ബ്ലോക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് പിറകിൽ കൂട്ടിൽ അടച്ച നിലയിലാണ് ട്രാക്ടർ. 2020ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് 2021 ൽ ടാക്സും 2022 ൽ ഇൻഷൂറൻസും തീർന്നതായാണ് എം പരിവാഹനിലെ രേഘകൾ പറയുന്നത്.
വർഷങ്ങളായി ഈ കിടപ്പ് തുടങ്ങിയിട്ട് എന്ന് വ്യക്തം. വാഹനം വാങ്ങിയ കാലത്ത് പാടത്ത് പണിക്ക് കൊണ്ടുപോയപ്പോൾ ഇരുമ്പു ചക്രങ്ങളിൽ ഒന്ന് മോഷണം പോയതിന് പൊലീസിൽ കേസ് ഉണ്ട്. ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ ആർമിക്കാണ് ട്രാക്ടറിൻ്റെ പ്രവർത്തന ചുമതല. നിലവിൽ ഗ്രീൻ ആർമിയും നിർജ്ജീവമാണ്. മറ്റ് സ്വകാര്യ ട്രാക്ടറുകളെ അപേക്ഷിച്ച് വലിയ വാടക ഈടാക്കുന്നു എന്നാണ് കർഷകർ പറയുന്നത്.
സർക്കാർ തലത്തിൽ കൃഷി വർദ്ധിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇതേ ആവശ്യത്തിനായി വാങ്ങിയ ട്രാക്ടർ തുരുമ്പെടുക്കുന്നത്.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൻ്റെ കൈവശമുണ്ടായിരുന്ന ട്രാക്ടർ കൈമ്പാലത്തെ വനിതാ വ്യവസായ കേന്ദ്രത്തിൽ കാട് മൂടി നശിച്ച് കിടക്കുന്നതും കർഷകർ മറന്നിട്ടില്ല.
വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എഡിഎ സീമ പറഞ്ഞു. ഒരു മാസം മുമ്പാണ് ചാർജ് എടുത്തതെന്നും ട്രാക്ടർ കർഷകർക്ക് ഉപയോഗപ്രദമാക്കാൻ വേണ്ടത് ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ