Header Ads Widget

Responsive Advertisement
ഒളവണ്ണ
30 സപ്തംബർ 2023
കനത്ത മഴയിൽ ഒളവണ്ണയിൽ മണ്ണിടിച്ചിൽ. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർഡ് 15 ൽ പെടുന്ന ചെറോട്ട് കുന്നിൽ ആണ് കരിങ്കൽകെട്ട് തകർന്നത്. 

കോട്ടക്കുളത്ത് മീത്തൽ ഇളവീട്ടിൽ ഭാസ്കരൻ്റെ വീടിന് സമീപമുള്ള ഉയരുള്ള കെട്ടാണ് കനത്ത മഴയിൽ തകർന്ന് വീടിനുമേൽ പതിച്ചത്.. 15 മീറ്ററോളം നീളവും 4 മീറ്റർ ഉയരവും ഉള്ള മതിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് തകർന്ന് വീണത്. വലിയ കരിങ്കല്ലുകളും മണ്ണും പതിച്ച് ഭാസ്കരൻ്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകളും തകർന്നു.

 മതിൽ വീടിന് ഭീഷണിയാണെന്ന് കാണിച്ച്  രണ്ട് തവണ പഞ്ചായത്തിൽ പരാതി നൽകിയെന്നും നടപടിയുണ്ടായില്ലെന്നും വീട്ടുടമ പറഞ്ഞു.
സ്ഥലം ഉടമയുടെ നേത്യത്വത്തിൽ മണ്ണും കല്ലുകളും നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷമേ വീടിനുണ്ടായ കേടുപാടുകൾ വ്യക്തമാകൂ.

Post a Comment