Header Ads Widget

Responsive Advertisement
പയ്യടി മീത്തൽ
26 സപ്തംബർ 2023

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്  പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം വെടിയണമെന്ന്
അഡ്വ: വി കെ സജീവൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അലംഭാവം അവസാനിപ്പിക്കണമെന്നും സാധാരണക്കാരന് ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കേണ്ട  ചികിത്സാ സഹായം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
 യഥാസമയം ഇൻഷൂറൻസ് കാർഡ് വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അർഹതപ്പെട്ടവർക്ക് ആയുഷ്മാൻ ഭാരത് കാർഡ് നൽകുന്നതിനായ് ബി.ജെ.പി. ഒളവണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഡ് വിതരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം ഒളവണ്ണ മണ്ഡലത്തിൽ പയ്യടി മേത്തൽ ജനസേവന കേന്ദ്രത്തിൽ  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വൈസ് പ്രസിഡണ്ട് പൊക്കിണാരി ഹരിദാസൻ, മണ്ഡലം ജന: സെക്രട്ടറി പവിത്രൻ പനിക്കൽ, വൈസ് പ്രസിഡണ്ട് കെ.ടി സേതുമാധവൻ, ഏരിയ പ്രസിഡണ്ട് കെ.പി സന്തോഷ് എന്നിവർ സംസാരിച്ചു.
മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് രാജി കെ.പയ്യടിമേത്തൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് വിബീഷ് പാലാഴി,സി എസ് സി സെൻറർ കോഡിനേറ്റർ അഖിൽ ചന്ദ്രൻ, ബൂത്ത് പ്രസിഡണ്ട് മിനി അജിത് കുമാർ, ജന: സെക്രട്ടറി രഞ്ജിത്ത് പടിഞാറത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment