26 സപ്തംബർ 2023
സമ്പൽ സമൃദ്ധിയും സർവ്വൈശ്വര്യവും ലഭിക്കാൻ പന്തീരാങ്കാവിൽ മഹാലക്ഷ്മി മഹായാഗം നടത്തുന്നു. പന്തീരങ്കാവിലെ ശ്രീകൃഷ്ണ മന്ദിരത്തിനു സമീപത്താണ് പ്രത്യേകം യാഗവേദി ഒരുങ്ങുന്നത്.
2024 ജനുവരി 26 (1199 മകരം 12) വെള്ളിയാഴ്ചയാണ് മഹാലക്ഷ്മി മഹായാഗം നടക്കുക. ശ്രീ മാതാ ആസ്ഥാൻ പന്തീരാങ്കാവ് ആണ് മഹായാഗം സംഘടിപിക്കുന്നത്. തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ മഹായാഗത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു.
ആചാര്യൻ യോഗി ചിന്നജിയുടെ കൈയിൽ നിന്നും ഗണേശസാധനാകേന്ദ്രം ആചാര്യ ശ്രീലശ്രീആനന്ദ്യംബാ ബ്രോഷർ ഏറ്റുവാങ്ങി.ആചാര്യൻ യോഗി ചിന്നജി, കുനിയമ്പലത്ത് രാജൻ തന്ത്രികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഹായാഗം നടക്കുക.
കൂടുതൽ വിവരങ്ങൾക്കായി വിശ്വാസികൾക്ക് 8592901000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ