പന്തീരങ്കാവ്
22 ഒക്ടോബർ 2023
പന്തീരാങ്കാവ് മർച്ചെന്റ്സ് അസോസിയേഷൻ വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് അങ്ങാടിയിൽ ശുചീകരണ പ്രവർത്തി നടത്തി.
ഒളവണ്ണ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ പന്തീരാങ്കാവ് തെരുവ് വൃത്തിഹീനമായി കിടക്കുകയാണ്. ആദ്യകാലങ്ങളിൽ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നു. ഇപ്പോൾ വളരെ കാലമായി ഈ പ്രവർത്തിയും നടക്കാറില്ല.
ഈ സാഹചര്യത്തിലാണ് പന്തീരങ്കാവ് മർച്ചൻ്റ് അസോസിയേഷൻ തെരുവ് ശുചീകരണം നടത്തിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പി. എം. എ പ്രസിഡന്റ് എൻ. രവീദ്രനാഥ് ശുചീകരണ പ്രവർത്തികൾ ഉത്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് കൊളങ്ങരടത്ത് സുമബാബു, സെക്രട്ടറി ബിന്ദു രമേശ്, ട്രഷറർ സജിനി, നിഷ. കെ. ടി, പുഷ്പ ശശി, ഹാസിത, ഗ്രിഷ്മ, ചിത്ര മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. പി. എം. എ സെക്രട്ടറി പ്രജീഷ് ലൈക്ക, ട്രഷറർ അംജത്ത് ഖാൻ, ഉമേഷ് പന്തീരാങ്കാവ്, തുടങ്ങിയവരും ഏതാനും സ്ഥാപന ഉടമകളും സഹകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ