ഒളവണ്ണ
17 ഒക്ടോബർ 2023
പുലി തന്നെയെന്ന് ദൃക്സാക്ഷി - സാധ്യത ഇല്ലെന്ന് വനം ഉദ്യോഗസ്ഥർ..
ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന്, പാറമ്മൽ, കുഞ്ഞാമൂല ഭാഗങ്ങളിൽ ഉള്ളത് പുലിതന്നെയെന്ന് ദൃക്സാക്ഷിയായ സന്ദീപ് പി.കെ. നാട്ടുവാർത്തയോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.30 ഓടെ ഒതയമംഗലത്ത് മീത്തൽ മൂശാരിക്കണ്ടിയിലെ തൻ്റെ വീടിൻ്റെ മുറ്റത്തിറങ്ങിയപ്പോൾ ഒരാൾ പൊക്കത്തിലുള്ള തൊട്ടടുത്ത പറമ്പിൽ കണ്ടത് പുലി തന്നെ എന്നാണ് സന്ദീപ് പറയുന്നത്. പുള്ളിയുള്ള വലിയ ശരീരമാണെന്നും ഒട്ടിയ വയറാണെന്നും പറഞ്ഞ സന്ദീപ് താൻ ഭയന്ന് അലറി വിളിച്ച് താൻ അകത്തേക്ക് ഓടിയെന്നും പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്തംഗം ബിന്ദു, പൊതുപ്രവർത്തകൻ രമേശൻ ഒപ്പം നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രദേശത്ത് വളർത്തുമൃഗങ്ങൾ അക്രമണത്തിനിരയാകാത്തതും ലഭ്യമായ കാൽപാടുകൾ കടുവയുടേതല്ലാത്തതുമാണ് ഉദ്യോഗസ്ഥരുടെ നിഗമനത്തിന് നിദാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ