Header Ads Widget

Responsive Advertisement
പെരുമണ്ണയിൽ ഹോട്ടലുകളിൽ പരിശോധന

പന്തീരാങ്കാവ്
18 ഒക്ടോബർ 2023

ഹെൽത്തി കേരളയുടെ ഭാഗമായി ചെറൂപ്പ ഹെൽത്ത് സൂപ്പർവൈസർ പി.കെ. കൃഷ്ണ ദാസിൻ്റെ നേതൃത്വത്തിൽ പെരുമണ്ണ പഞ്ചായത്തിൽ പരിശോധന നടത്തി. പഞ്ചായത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ബീഫ് സ്റ്റാൾ എന്നിവടങ്ങളിലാണ് മിന്നൽ പരിശോധന നടത്തി. 
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടകൾക്ക് എതിരെ പിഴയും മറ്റ് നടപടികളും എടുക്കുകയും പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. 
പെരുമണ്ണ ഹെൽത്ത് ഇൻസ്പെക്ടർ സി.ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. സോബിത്, വി.സുമിത്ത്, പി.വി.സുരേഷ്, ടി.അലി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 

Post a Comment