Header Ads Widget

Responsive Advertisement
കുന്നത്തു പാലം
19 ഒക്ടോബർ 2023

അനുദിനം പുഴ സംരക്ഷണ പ്രവർത്തനങ്ങളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലക്ഷങ്ങളുടെ പദ്ധതികൾ നടത്തുമ്പോഴും പുഴ കയ്യേറ്റങ്ങൾക്കെതിരെ നടപടികളില്ല.
കല്ലായി പുഴയുടെ ഒളവണ്ണ പഞ്ചായത്തിൽ പെടുന്ന നിരവധി ഭാഗങ്ങളിൽ പുഴ കയ്യേറിയുള്ള നിർമ്മാണങ്ങൾ തുടരുകയാണ്.
പുഴ തീരത്തുള്ള വീടുകളോട് ചേർന്നുള്ള ഭാഗങ്ങളിൽ പുഴയിൽ കാലുകൾ നാട്ടി 
സുഖവാസത്തട്ട് നിർമ്മിക്കുന്നത് പുതിയ ട്രൻറായിട്ടുണ്ട്. കുന്നത്തുപാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ഇത്തരത്തിലുള്ള രണ്ടെണ്ണമാണ് കാണാൻ കഴിയുന്നത്.

 സമീപത്തു തന്നെ പുഴ തീരത്ത് റോഡ് നിർമ്മാണം നടക്കുന്നതായും വിവരമുണ്ട്.
കടുപ്പിനി, കോന്തനാരി ഭാഗങ്ങളിലും ഇത്തരം നിർമ്മിതികളുണ്ട്.

പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന  പുഴകയ്യറിയുള്ള ഇത്തരം നിർമ്മിതികൾക്കെതിരെ മാതൃകാപരമായി നിയമ നടപടികൾ എടുക്കാൻ അധികാരികൾ തയ്യാറാകണം. 

Post a Comment