Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
21 ഒക്ടോബർ 2023

കോഴിക്കാട് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് അത്താണിയിൽ നിർമ്മിച്ച ജലമയൂരം നമ്പികുളം - വിശ്രമ കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി നമ്മുടെ നാട്ടിലും നാം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
അതിനെ തരണം പെയ്യന്നതിന് എറ്റവും പ്രധാമാണ് ജലസംരക്ഷണം എന്ന് മന്ത്രി പറഞ്ഞു.
ലോക ജലദിനം മാർച്ച് 22 ന് ആണ് നാം ആചരിക്കുന്നത്. 
എല്ലാ ദിവസവും ജല ദിനമായി നാം മനസിൽ പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകേണ്ട കാലമാണിത്  ഒന്നും തൻ്റെ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
മികച്ച സൗകര്യങ്ങളോടെയാണ് കോഴിക്കോട് ജില്ല പഞ്ചായത്ത്  ജല മയൂരം നീന്തൽകുളവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുള്ളത്.
കൊടൽ നടക്കാവ് ചിരുണ്ടോത്ത്
വലവീട് പുത്തൻവീട് കുടുംബമാണ് ഉപയോഗശൂന്യമായി കിടന്ന വളരെ പഴക്കമുള്ള നമ്പികുളം സൗജന്യമായി ജില്ലാ പഞ്ചായത്തിന് കൈമാറിയത്.
20 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കുളത്തിന് 27 മീറ്റർ നീളവും 15 മീറ്റർ വീതിയും 18 അടി താഴ്ചയുമുണ്ട്. 
ചുറ്റുമതിലുകളും രണ്ടിടത്തായി കുളിക്കടവുകളും കൂടാതെ വിശ്രമിക്കാൻ ഇരിപ്പിട സൗകര്യവും  ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

പന്തീരാങ്കാവ് അത്താണി പനമരം റോഡരികിലെ  ജല മയൂരം നീന്തൽകുളം സംരക്ഷണാർത്ഥം പരിപാലന കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ഒളവണ്ണ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബി.അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി മുഖ്യാതിഥിയായി. രാജീവ് പെരുമൺ പുറ, എൻ. ജയ പ്രശാന്ത്, എം.സിന്ധു, പി. മിനി, സുജിത്ത് കാഞ്ഞോളി, ബിന്ദൂ ഗംഗാധരൻ, ടി.വി. റിനീഷ് , എൻ മുരളീധരൻ, ഹമീദ് മൗലവി, ഡി.എം. ചിത്രാകരൻ, ടി.മജീദ്, രാമദാസ് മനക്കൽ, സച്ചിൻ കുമാർ എന്നിവർ സംസാരിച്ചു.

Post a Comment