Header Ads Widget

Responsive Advertisement
പാറമ്മൽ
22 ഒക്ടോബർ 2023

വാഴയൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് - 16 പാറമ്മലിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. ജനകീയാസൂത്രണ പദ്ധതി രൂപീകരണ കാലഘട്ടം മുതൽ പാമ്മൽ ഗ്രന്ഥാലയം & വായനശാലയിൽ എല്ലാ ആഴ്ചയിലും പൈതൃകം വയോജന വേദി നടക്കുന്നു.  
സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം വാഴയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ -സായം പ്രഭ പദ്ധതിയും പഞ്ചായത്തിലെ ജെന്റർ റിസോഴ്സ് സെന്ററിന്റെ  തനത് പ്രോഗ്രാം ആയ സായന്തനം വയോജന വേദിയും    സംയുക്തമായി    21-11- 2022 ൽ തുടങ്ങി വച്ച വയോജന സംഗമം തുടർച്ചയായി എല്ലാ മാസവും 21-ാം തിയതി വാർഡിൽ  വിവിധ സ്ഥലങ്ങളിലായി   വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി വരുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി അനിൽ കുമാറാണ് വയോജനങ്ങൾക്കായി എല്ലാ മാസവും 21 ന് ഇതിനായി സമയം മാറ്റി വക്കുന്നത്.
ഈ മാസം നടന്ന 12-ാo മത്തെ സംഗമം പാറമ്മൽ ഗ്രന്ഥാലയം& വായനശാലയിൽ വെച്ച് വാർഷികാഘോഷ സംഗമം നടന്നു. ശ്രീമതി ശശില ത ടീച്ചർ (റിട്ട.ഹെഡ് മിസ്ട്രസ്‌) ഉദ്ഘാടനം ചെയ്തു.വയോജനങ്ങൾ പാട്ടുപാടിയും കഥകൾ പറഞ്ഞും, മനസ്സ് തുറക്കുമ്പോൾ വീണ്ടും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആവേശം നൽകുന്നു. സായന്തനംവയോജനവേദി സെക്രട്ടറി രാധ എ, പ്രസിഡന്റ് സി.രാവുണ്ണിക്കുട്ടി, ജി.ആർ സി കമ്മ്യൂണിറ്റി കൗൺസിലർ  എൻ. സ്മിത എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു. എ.പി. ദാമോദരൻ, പി.സുബ്രഹ്മണ്യൻ, വിജയൻ മംഗലത്ത്,സി.വി.ഉഷ എന്നിവർ സംസാരിച്ചു.

Post a Comment