Header Ads Widget

Responsive Advertisement
കോഴിക്കോട്
25 ഒക്ടോബർ 2023
റോഡ് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് ഫോർ ദി പബ്ളിക്. പരിസ്ഥിതി സംരക്ഷണം മനുഷ്യാവകാശം തുടങ്ങിയ മേഘലകളിൽ രാജ്യത്താകമാനം  പ്രവർത്തിക്കുന്ന കോഴിക്കോട് ആസ്ഥാനമായ ഫോർ ദി പബ്ലിക് എന്ന സംഘടനയാണ് ഉന്നത അധികാരികൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. 
കോഴിക്കോട് വേങ്ങേരിയിൽ ബസ്സിടിച്ച് ദമ്പതികൾ മരണപ്പെട്ട സാഹചര്യത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഫോർ ദി പബ്ലിക് പഠനം നടത്തിയിരുന്നു. നഗരപരിധിക്കുള്ളിൽ വേഗപരിധിയായ 35 കിലോമീറ്റർ/മണിക്കൂർ എന്നത് വാഹനങ്ങൾ പാലിക്കുന്നില്ലെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് ഒറ്റക്കൈയ്യിൽ വാഹനം ഓടിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും പറയുന്ന പരാതിയിൽ സീബ്രാ ക്രോസിൽ പോലും റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 
സംസ്ഥാന പൊലീസ് മേധാവിക്കും റോഡ് ട്രാൻസ്പോർട്ട് മേധാവിക്കുമാണ് ഫോർ ദി പബ്ലിക് ഇ മെയിലായി പരാതി നൽകിയത്.

Post a Comment