Header Ads Widget

Responsive Advertisement
കോഴിക്കോട്
25 ഒക്ടോബർ 2023

മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ ശ്രീജയനെ ട്രോമ കെയർ ആദരിച്ചു. 
കേരള ഗവർമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷനാണ് 2023ലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ശ്രീജയന് നൽകിയത്.
മെഡിക്കൽ കോളജ് ഓഫീസ് പരിസരത്തു സംഘടിപ്പിച്ച ചടങ്ങിൽ  ട്രാമകെയർ മെഡിക്കൽ കോളേജ് യൂണിറ്റ് പ്രവർത്തകർ ഉപഹാരം നൽകി ഡോക്ടറെ ആദരിച്ചു.
ട്രോമ കെയർ ഭാരവാഹി വിജയൻ ഡോക്ടർ ശ്രീജയന്  ഉപഹാരം നൽകി.  ട്രോമ കെയർ പ്രവർത്തകരായ രാജഗോപാൽ, ശ്രീഷ്കുമാർ, മഠത്തിൽ അബ്ദുൽ അസീസ്,  ഷിജു മണ്ണൂർ എന്നിവരും ട്രോമാ കെയർ മെഡിക്കൽ കോളേജ് യൂണിറ്റിലെ മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ കോഴിക്കോട് മെസിക്കൽ കോളജിലെ സൂപ്രണ്ടാണ് പ്രൊഫസറായ ശ്രീജയൻ. സർജറി വിഭാഗം പ്രൊഫസർ എന്ന നിലയിലും സൂപ്രണ്ട് എന്ന നിലയിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കേരള ഗവർമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ എന്ന അദ്യാപക സംഘടന  ശ്രീജയന് മികച്ച അധ്യാപകനുള്ള പുരസ്കാരം നൽകിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Post a Comment