Header Ads Widget

Responsive Advertisement
ഒളവണ്ണ
25 ഒക്ടോബർ 2023

വയോധികൻ്റെ പല്ല് അടിച്ച് തെറിപ്പിച്ച് ബസ്സ് കണ്ടക്ടർ
കോഴിക്കോട് ഒളവണ്ണയിലെ കൊടിനാട്ടു മുക്കിലാണ് ബസ് കണ്ടക്ടർ 64കാരനായ ഇരുചക്രവാഹന യാത്രക്കാനെ മർദ്ദിച്ചത്.
വൈകീട്ട് 540 ഓടെ കൊടിനാട്ടുമുക്കിൽ ഉണ്ടായ ഗതാഗസ്തംഭനത്തിനിടെ കുന്നത്തു പാലം ഫറോക്ക് റൂട്ടിൽ ഓടുന്ന തവക്കൽ എന്ന പേരുള്ള ബസ്സ് രാജൻ്റെ വാഹനത്തിൽ ഇടിക്കുകായിരുന്നു. നിലത്ത് വീണ രാജനെ നാട്ടുകാർ എഴുന്നേൽപ്പിക്കുതിനിടെ  ബസ്സ് കണ്ടക്ടർ ദിപിൻ (25) ബസ്സിൽ നിന്ന് ഇറങ്ങി വന്ന് ആക്രോശിച്ച് കൊണ്ട് രാജൻ്റെ മുഖത്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
 ഇടിയേറ്റ വയോധികൻ്റെ മുൻഭാഗത്തുള്ള രണ്ട് പല്ലുകൾ അടർന്നുവീണു. പരിക്കേറ്റ രാജൻ  ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫറോക്ക് മണ്ണൂർ സ്വദേശിയായ രാജൻ പൊക്കുന്നിലുള്ള മകളെ കണ്ട് മടങ്ങുമ്പോഴാണ് 
കണ്ടക്ടറുടെ മർദ്ദനത്തിനിരയായത്.
രാജൻ്റെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിട്ടുണ്ട്. 
കണ്ടക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഈ കണ്ടക്ടർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം.

Post a Comment