മാത്തറ
27 ഒക്ടോബർ 2023
ക്ഷീര വികസന വകുപ്പ് കോഴിക്കോട് ബ്ലോക്ക് സംഘടിപ്പിക്കുന്ന പരിപാടികൾ ഒക്ടോബർ 27 28, തിയ്യതികളിലായി ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലും കോന്തനാരിയിലെ ഓഡിറ്റോറിയത്തിലുമായാണ് നടക്കുന്നത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ആത്മ കോഴിക്കോടുമായി സഹകരിച്ച് ആണ് രണ്ട് ദിവസം നീളുന്ന പരിപാടികൾ നടത്തുന്നത്. കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ, സമ്മാനദാനം എന്നിവയെല്ലാം പരിപാടികളുടെ ഭാഗമായി നടക്കും.
ഇന്ന് മാത്തറ ക്ഷീരസംഘം ഓഫീസ് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് കന്നുകാലി പ്രദർശനം സംഘടിപ്പിച്ചത്. കോഴിക്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ശൈലജ ടീച്ചർ പ്രദർശനം ഉത്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങിൽ അദ്യക്ഷയായി.
ക്ഷീര വികസന വകുപ്പ് കോഴിക്കോട് ബ്ലോക്കിലെ 15 ക്ഷീരകർഷക സംഘങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ കന്നുകാലി പ്രദർശനത്തിൽ വിവിധ ഇനത്തിൽ പെട്ട 30 ഓളം കന്നുകാലികളെ പ്രദർശിപ്പിച്ചു. കറവപ്പശു, കിടാരി, കന്നുകുട്ടി വിഭാഗങ്ങളിലായിരുന്നു പ്രദർശ്നം.
കറവപ്പശു വിഭാഗത്തിൽ മാത്തറ മുഹമ്മദ് ബാഷയുടെ പശുവിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം പാലാ ത്തൊടി പ്രസന്നയുടെ പശുവും മൂന്നാം സ്ഥാനം ചുള്ളിയോട്ട് വിജയൻ്റെ പശുവും നേടി.
ശനിയാഴ്ച നടക്കുന്ന ക്ഷീരകർഷക സംഗമം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ