Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
28 ഒക്ടോബർ 2023
ഒളവണ്ണയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു.  ദേശീയപാതയിലെ പ്രവർത്തികൾക്കിടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ  
ഒളവണ്ണയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു. പൈപ്പ് ശരിയാക്കാൻ ചുരുങ്ങിയത് 3 ദിവസം വേണ്ടിവരുമെന്ന് ജൽ ജീവൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ  ദേശീയപാത ആറുവരിപ്പാത നിർമാണത്തിനിടെ പന്തീരാങ്കാവ് ജംഗ്ഷന് സമീപമാണ്
ജൽ ജീവൻ മിഷന്റെ പ്രധാന ജലവിതരണ  പൈപ്പ് പൊട്ടിയത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് തകർന്നത്. തുടർന്നുണ്ടായ
ശക്തമായ ജലപ്രവാഹം വാൽവുകൾ അടച്ചാണ് നിയന്ത്രിച്ചത്.

പഞ്ചായത്തിലെ രണ്ടാം വാർഡിൽ പാലാഴി പാലഭാഗങ്ങളിലെ മഞ്ഞപ്പിത്ത ബാധിത ഭാഗങ്ങങ്ങിൽ ജൽ ജീവൻ ജലവിതരണം തടസപ്പെടുന്നത് ആശങ്ക ഉയർത്തുകയാണ്. പ്രദേശത്തെ കുടിവെള്ള ശ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
ജലവിതരണം നിലച്ചതോടെ പ്രദേശത്തുകാർക്ക് കുടിക്കാൻ ജൽ ജീവൻ കുടിവെള്ളം മാത്രം ഉപയോഗിക്കാമെന്ന സാധ്യതയും ഇല്ലാതായി.

ദേശീയ പാത പ്രവർത്തികൾക്കിടെ നിരവധി ഇടങ്ങളിൽ ജല വിതരണ പൈപ്പുകൾ  തകരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രവർത്തി എടുക്കുന്നവർ ആവശ്യമായ ശ്രദ്ധയും കരുതലുമെ ടുക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഇത്തരം അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 
വിഷയത്തിൽ നിർമ്മാണ കമ്പനിയുടെ ഭാഗത്തു നിന്നും ആവശ്യമായ നടപടികൾ ഉണ്ടാകണം


              

Post a Comment