30 ഒക്ടോബർ 2023
കേരളാ തൈക്കോണ്ടോ ടീം റോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ ടീം പങ്കെടുക്കും.
കോഴിക്കോട് പന്തീരങ്കാവിലെ ഗോപീസ് സ്കൂൾ ഓഫ് തൈക്വോണ്ടോയിൽ
ഒക്ടോബർ 6 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ പ്രത്യേകം പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് സംഘം യാത്ര പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ സ്കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ അനുവദിച്ച സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
യോഗത്തിൽ കോച്ച് മാസ്റ്റർ പിസി ഗോപിനാഥ്, കോഴിക്കോട് ജില്ലാ തൈക്വോണ്ടോ അസോസിയേഷൻ പ്രസിഡണ്ട് ജ്യോതിഷ് പി, ജില്ലാ സെക്രട്ടറി ശരത് കുമാർ, ക്യാപ്റ്റൻ പി സി ദേവരാജ്, ഉമേഷ് സിഎം, സി.ശിവദാസൻ, സീമ, ബിന്ദു, രങ്കീഷ്, ഡിജിൽ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ