മരിച്ച നിലയിൽ കണ്ടെത്തി.
കുന്നത്ത് പാലം
26 ഒക്ടോബർ 2023
കുന്നത്തുപാലത്ത് പെട്രോൾ പമ്പിനു മുൻവശത്തെ പീടിക വരാന്തയിലാണ് 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ യാത്രക്കാരാണ് ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നല്ലളം പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കല്ലായി ചക്കും കടവ് നദീനഗർ സ്വദേശി മുഹമ്മദ് ആണ് മരിച്ചതെന്ന് വ്യക്തമായി.
നല്ലളം എസ് ഐ റിഷാദ് അലിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സഹയിയായി
ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് ഒപ്പം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തരും സ്ഥലത്തെത്തിയിരുന്നു. 20 വർഷത്തോളമായി കുടുംബവുമായി അകന്നു കഴിയുകയായിരുന്ന മുഹമ്മദ് വിവിധ ജോലികൾ ചെയ്ത് കുന്നത്ത് പാലത്ത് താമസിച്ചു വരികയായിരുന്നു.
സ്ഥലത്ത് വിരലടയാള വിദഗ്ദരും പരിശോധനകൾ നടത്തിയ ശേഷമാണ് മൃദദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.
മുഹമ്മദിൻ്റെ മക്കൾ കുഞ്ഞുമൊയ്തീൻ
ഫാത്തിമ എന്നിവർക്ക് മൃതദേഹം കൈമാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ