Header Ads Widget

Responsive Advertisement

താമരശ്ശേരി

30 ഒക്ടോബർ 2023

ഇന്ന് മുതൽ വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം. സമീപകാലത്ത് വയനാട് ചുരത്തിലുണ്ടായ ശക്തമായ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് പുതിയതായന്ത്രങ്ങൾ. അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് ആണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ആണ് ഉത്തരവിട്ടത്.

ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം. തിങ്കളാഴ്ചകളിൽ രാവിലെ 6 മുതൽ 9 വരെയും നിയന്ത്രണ്ടുണ്ട്.

6 ചക്രത്തിൽ കൂടുതലുള്ള ടിപ്പർ, 10 ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയ വലിയ വാഹനങ്ങളെ ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ല.

. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. 

 ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍, വാഹന അറ്റകുറ്റപ്പണി വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് കലക്ടർ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പുതിയ അറിയിപ്പുണ്ടാകും വരെ ചുരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ തുടരും.

Post a Comment