Header Ads Widget

Responsive Advertisement
ഒളവണ്ണ
16 ഒക്ടോബർ 2023
സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിൽ സ്കൂൾ തല സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ പ്രഖ്യാപനം സംഘടിപ്പിച്ചു.
648 രക്ഷിതാക്കളെ ഡിജിറ്റൽ മീഡിയ സാക്ഷരരാക്കിയ ഒളവണ്ണ എ എൽ പി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. 
ഒളവണ്ണ എ എൽ പി സ്കൂളിനെ
ഈ നേട്ടം കൈവരിച്ച ആദ്യ സ്കൂളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി പ്രഖ്യാപിച്ചു. 
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി ബാബുരാജ്, ജില്ലാ കോർഡിനേറ്റർ യാസിർ അറാഫത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ രഞ്ചിത്ത് എം, പിടിഎ പ്രസിഡണ്ട് നൗഫൽ സി പി തുടങ്ങിയവർ സംസാരിച്ചു.
പ്രത്യേകം പരിശീലനം നേടിയവരാണ്  കുട്ടികളുടെ രക്ഷിതാക്കൾക്ക് മൊബൈൽ ഫോണിൻ്റെ വിവിധങ്ങളായ ഡിജിറ്റൽ ഉപയോഗങ്ങൾ പരിശീലിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിലെ 15 സ്കൂളുകളിലും വായനശാലകൾ, ക്ലബ്ബുകൾ എന്നിവയുമായി സഹകരിച്ച് ഡിജിറ്റൽ മീഡിയ സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Post a Comment