Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
31 ഒക്ടോബർ 2023

പന്തീരങ്കാവ് മാങ്കാവ്‌ റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ മണക്കടവ് തച്ചമ്പലത്ത് മിഥുൻ കുമാർ (29) ആണ്രി മരിച്ചത്. 
ഞായറാഴ്ച രാത്രി പത്തര മണിയോടെ പന്തീരാങ്കാവ് അങ്ങാടിയിൽ വെച്ചാണ് അപകടമുണ്ടായത്. മാങ്കാവ് ഭാഗത്ത് നിന്ന് വരുന്ന മിഥുൻ കുമാറിന്റെ 
ബൈക്കും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
മൂന്നുപേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെ മിഥുൻ മരിണത്തിന് കീഴടങ്ങി.
 രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ച കൊമ്മടത്ത്  ഷിന്റോ(28), ചേരിപ്പാടം സഹായി ബസ് സ്റ്റോപ്പിന് സമീപം ചപ്പങ്ങയിൽ നിഖിൻ (26) എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സമീപകാലത്ത് പന്തീരാങ്കാവ് മാങ്കാവ് റോസിൽ പന്തീരങ്കാവ് ഭാഗത്ത്  ബൈക്കുകൾ കൂട്ടിയിടിച്ച് മരണം ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. സപ്തംബറിൽ  (നസ്‌റുൽ ഹസ്സൻ ) അജ്മൽ (33) ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

Post a Comment