Header Ads Widget

Responsive Advertisement
കോഴിക്കോട്
17 ഒക്ടോബർ 2023

കോഴിക്കോടിന് ഇനി പുതിയ കലക്ടർ.  സ്‌നേഹിൽകുമാർ സിംഗ് ആണ് ജില്ലാ കലക്ടറായി നിയമിതനായത്. ഒക്‌ടോബർ 19 വ്യാഴാഴ്ച രാവിലെ 10.15ന് പുതിയ കലക്ടർ 
ചുമതലയേൽക്കും. 
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹം നേരത്തെ ഐടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മീഷണർ, ഫോർട്ട് കൊച്ചി സബ് കലക്ടർ, കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 
റൂർഖീ ഐഐടിയിൽനിന്ന് സിവിൽ എൻജിനീയറിഗ് ബിടെക് ബിരുദവും ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയ ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ
സ്നേഹിൽകുമാർ സിംഗ് 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 

Post a Comment