Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
29 ഒക്ടോബർ 2023

പന്തീരാങ്കാവ് പ്രദേശത്ത് കള്ളൻമാർ സജീവം. പന്തീരാങ്കാവ് പൂളങ്കരയിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്.  പൂളേങ്കര ദീപത്തിൽ ചന്ദ്രൻ - ജയശ്രീ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.  മുൻ വശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.  
കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള ആഭരണങ്ങളും വീടിനകത്തുള്ള നിലവിളക്കും ഓട്ട് പാത്രവും നഷ്ടപ്പെട്ടതായി ചന്ദ്രൻ പറഞ്ഞു. മൂന്ന് ദിവസമായി ആരും  വീട്ടിൽ ഉണ്ടായിരുന്നില്ല എന്നും  വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം  ശ്രദ്ധയിൽപ്പെട്ടതെന്നും ദമ്പതികൾ പറഞ്ഞു.
പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പ്രദേശത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു. സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment