ഒളവണ്ണ
16 ഒക്ടോബർ 2023
ഒളവണ്ണ പഞ്ചായത്തിലെ പള്ളിപ്പുറത്ത് വയൽ നികത്തൽ തുടരുന്നു.റോഡരികിലെ വയൽ നികത്തൽ അനധികൃതമെന്ന് കണ്ടെത്തി ഒളവണ്ണ വില്ലേജ് ഉദ്യോഗസ്ഥർ പ്രവർത്തി തടഞ്ഞ് നോട്ടീസ് നൽകിയ സ്ഥലത്താണ് ഇപ്പോഴും മണ്ണിടൽ തുടരുന്നത്.
വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തുടർ നടപടി ഉണ്ടാകേണ്ടത് അവിടെ നിന്നും ആണ് എന്നാണ് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നത്.
പള്ളിപ്പുറത്ത് മണ്ണടിക്കൽ തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ രണ്ടിടത്തായി അനുമതി ഇല്ലാതെ കുന്ന് ഇടിക്കുവാനും ആരംഭിച്ചിട്ടുണ്ട്.
വയലുകളും നീർത്തടങ്ങളും സംരക്ഷിക്കുവാൻ നിയമപരമായ ചുമതലകളുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർ ദി പബ്ലിക്ക് എന്ന സംഘടനയുടെ പ്രവർത്തകർ ഒളവണ്ണ സന്ദർശിച്ചു. കുന്നത്ത് പാലം കൂടത്തുംപാറ റോഡരികിലെ മാമ്പുഴയോരത്തെ നീർച്ചാലുകൾ നികത്തിയുള്ള നിർമ്മാണങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പരിസ്ഥിതി നശീകരണം ഒളവണ്ണയിയിൽ വ്യാപകമെന്നും ആവശ്യമായ നിയമ നടപടികൾക്കായി ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ സെക്രട്ടറി രമേഷ് ബാബു അയനിക്കാട്ട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ