Header Ads Widget

Responsive Advertisement
മസ്കത്ത്
09 നവംബർ 2023

വാഴയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം (വി എസ് എഫ്) ഒമാൻ ചാപ്റ്റർ  നവംബർ 10 ഉത്ഘാടനം ചെയ്യും. നവംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒമാൻ സമയം 1:30ന് ഇന്ത്യൻ സമയം 3 മണിക്ക് ഓൺലൈൻ സൂമിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തടി മുഖ്യാതിഥിയായി പങ്കെടുക്കും. മശ്ഹൂദ് വിസി (ചീഫ് അഡ്വെസർ) വി.എസ്എഫ് ഖത്തർ മുഖ്യപ്രഭാഷണം നടത്തും. റഫീഖ് കാരാട് (വിഎസ് എഫ്  ഖത്തർ പ്രസിഡൻറ് ), ഷൌക്കത്തലി കോട്ട (വിഎസ് സൗദി ജനറൽ സെക്രട്ടറി)  അരവിന്ദ് കാരാട് (വി എസ് എഫ് ചീഫ് അഡ്വൈസർ  യു  എ  ഇ) തുടങ്ങിയവർ ആശംസകൾ നേരും.
വിഎസ് ഒമാൻ ലോഗോ പ്രകാശനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ  മശ്ഹൂദ് വിസി (ചീഫ് അഡ്വെസർ) നിർവഹിച്ചു. യോഗത്തിൽ ഹബീബ്  അഷറഫ്  പൂഞ്ചപ്പാടം, സുധീർ ബാബു കാരാട്, റഫീഖ് കോട്ടുപാടം, അജീഷ് കാരാട് , ഷഫീക്  അൻവർ  കോട്ടുപാടം, ബുഷൈർ മൂളപ്പുറം   ഷമീർ ബാബു  എന്നിവർ  സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
+968 9128 9025, +968 9553 4812 നമ്പറുകളിൽ ബന്ധപ്പെടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Post a Comment