13 നവംബർ 2023
രണ്ട് ദിവസം നീണ്ടു നിന്ന ഇസ്ലാമിക കലാമേള സമാപിച്ചു.
പന്തീരാങ്കാവ് മേഖല ജംഇയ്യത്തുൽമുഅല്ലിമീൻ പൂളേങ്കര ഹയാത്തുൽ ഇസ്‌ലാംമദ്രസ്സയിൽ വെച്ച് നവംബർ 11, 12 ദിവസങ്ങളിലാണ് "മുസാബഖ 2023" എന്ന പേരിൽ ഇസ്‌ലാമിക കലാമേള സംഘടിപ്പിച്ചത്. മണക്കടവിൽ നിന്ന് പൂളേങ്കരയിലേക്ക് വിളബരജാഥ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.ശംസുൽ ഉലമ നഗറിൽ ഫിറോസ് ഫൈസിയുടെ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് ത്വാഹാ യമാനി മാറാട് അദ്ധ്യക്ഷംവഹിച്ചു. റൈഞ്ച് മുഫത്തിഷ് ഹുസൈൻ മുസ്‌ലിയാർ ഉൽഘാടനംചെയ്തു.
എസ്. വൈ .എസ്. ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്ര ഭാഷണംനടത്തി. പഞ്ചായത്ത് മെമ്പർ മാവോളി ജയരാജൻ മേഖല റെയ്ഞ്ച് സെക്രട്ടറി ആർ.വി.എ.സലാം, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.എൻ.എ കോയമാസ്റ്റർ, സെക്രട്ടറി യു.കെ.സലിം, സലാം പന്നിയൂർകുളം, ഹമീദ് മൗലവി, വി.ടി.അബ്ദു ലത്തീഫ്, അബ്ദുൽ ഹമീദ്ദാരിമി, ഫഖ്റുദ്ദീൻ അലി റഹ്മാനി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് 17 മദ്രസ്സകളിൽ നിന്നുള്ള വിദ്യർത്ഥികൾ പങ്കെടുത്ത വിവിധ മത്സരങ്ങളും നടന്നു.
കലാമേളയിൽ 362 പോയിന്റ് നേടി ദാറുൽ ഹിക്കം ഹയർ സെക്കൻൻററി മദ്രസ്സ മൂർക്കനാട് ചാമ്പ്യൻമാരായി.
268 പോയിൻ്റ് നേടി ഹയാത്തുൽ ഇസ്‌ലാം മദ്രസ്സ എം.ജി. നഗർ രണ്ടാം സ്ഥാനവും 223 പോയിൻ്റോടെ അൻവറുൽ ഇസ്‌ലാം മദ്രസ്സ പാവുപൊയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം കോഴിക്കോട് മേഖല
ജംഇയ്യത്തുൽ മുഅല്ലിം പ്രസിഡണ്ട് സൈനുൽ ആബിദീൻതങ്ങൾ
നിർവ്വഹിച്ചു. റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദു നാസർ മാഹിരി സ്വാഗതവും മുനീർ ദാരിമി നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ