കോഴിക്കോട്
01 നവംബർ 2023
ന്യത്തച്ചുവടുകൾ തെറ്റിച്ചതിന് കുട്ടിക്ക് മർദ്ദനം. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട്ട് പതിനൊന്നു വയസുകാരിക്കാണ് നൃത്താദ്ധ്യാപകൻ്റെ മർദ്ദനവും മാനസിക പീഡനവും ഏറ്റത്. രക്ഷിതാക്കളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പോലീസന്വേഷണത്തിന് ഉത്തരവിട്ടു.
സി ബി എസ് ഇ കലോത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 27 ന് നടന്ന പരിശീലനത്തിനിടയിലാണ് നൃത്ത പരിശീലനത്തിനിടെ ചുവടുകൾ തെറ്റിയതിന് കുട്ടിക്ക് അദ്യാപകൻ്റെ മർദ്ദനമേറ്റത്. തുടർന്ന് കോഴിക്കോട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടി ചികിത്സ തേടി. മാതാപിതാക്കൾ എലത്തൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.എരഞ്ഞിക്കൽ സമർപ്പണ ഫൈൻ ആർട്ട്സ് എന്ന ന്യത്ത വിദ്യാലയത്തിന് എതിരെയാണ് പരാതി.
കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മീഷണറോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടത്.
നവംബർ 28 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ