കോഴിക്കോട്
14 നവംബർ 2023
പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിവന്ന വെസ്റ്റ് ബംഗാൾ സ്വദേശി മുർഷിദാബാദ് മുജമ്മൽ ഹോക്ക് (34) പൊലീസിൻ്റെപിടിയിലായി.
നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പി യുടെ നേത്യത്വത്തിലുള്ള മാവൂർ പോലീസും ചേർന്നാണ് പെരുവയൽ ബസാറിൽ നിന്നും ഇയാളെ പിടികൂടിയത്. 48 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് ഹോക്ക് അറസ്റ്റിലായത്.
ഇയാൾ വെസ്റ്റ് ബംഗാളിൽ നിന് ബ്രൗൺ ഷുഗർ കൊണ്ട് വനന്ന് ചെറു പാക്കറ്റു കളിലാക്കിയാണ് കച്ചവടം ചെയ്തിരു ന്നത്.ഇയാളിൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരുവയൽ ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി പെരുവയൽ ബസാറിലെ അന്യ സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് വരികയായിരുന്നു.
പിടിയിലായ മുജമ്മൽ അന്യ സംസ്ഥാന തൊഴി ലാളികളെ കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളെ പറ്റി സംശയം തോന്നിയില്ല.
അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടതിനാൽ മാവൂർ സ്റ്റേഷൻ പരിധിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസി ക്കുന്ന ഭാഗങ്ങളിൽ നീരീക്ഷണം ഊർജിതമാക്കുമെന്ന് മാവൂർ ഇൻസ്പെക്ടർ പി രാജേഷ് പറഞ്ഞു.
നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്മാൻ കെ, അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, മാവൂർ സ്റ്റേഷനിലെ എസ്.ഐ കോയകുട്ടി.പി, എസ്.ഐ പുഷ്പചന്ദ്രൻ, എസ്.സി പി ഒ മാരായ മോഹനൻ, അനൂപ് കെ എന്നിവരുടെ കൂട്ടായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ