Header Ads Widget

Responsive Advertisement
ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം സംഘടിപ്പിച്ചു. സഹകരണ മേഖലയിലെ കാലിക സംഭവ വികാസങ്ങളെ കുറിച്ച് വിശദീകരണം നടത്തിയ സംഗമം ഒളവണ്ണ ജി എൽ പി സ്ക്കൂളിലാണ് സംഘടിപ്പിച്ചത്. പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷൻ താലൂക്ക് സെക്രട്ടറി ടി വി നിർമ്മലൻ  സംഗമം ഉദ്ഘാടനം ചെയ്തു.
സഹകരണ മേഘലയെ തകർക്കാൻ  ഗൂഡ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം നോട്ട് നിരോധന കാലം മുതൽ ഇത് തുടങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ബാങ്ക്  പ്രസിഡണ്ട് വി വിജയൻ അദ്ധ്യക്ഷനായ ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ശ്രീധരൻ, സഹകരണ സംഘം യൂണിറ്റ് ഇൻസ്പക്ടർ ബബിത്, കേരള കോ-ഓപ്പ്: എംപ്ലോയീസ് യൂണിയൻ(സി ഐ ടി യു ) ജില്ലാ സെക്രട്ടറി എം.കെ ശശി,  ടി പി കോയമൊയ്തീൻ, സി ഹരിദാസൻ, കെ ബൈജു, മുൻ പ്രസിഡണ്ടുമാരായ പി ഹരിദാസ്, കെ കെ ജയപ്രകാശൻ ' വാർഡ് മെമ്പർമാരായ എം സിന്ധു, ഷിനി ഹരിദാസ്, പി ഷിബില, കെ കെ ശുഭ, സബീല നടുവിലകത്ത്, വൈസ് പ്രസിഡണ്ട് കെ തങ്കമണി, സെക്രട്ടറി കെ ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

Post a Comment