Header Ads Widget

Responsive Advertisement
.
മാത്തറ:
17 നവംബർ 2023
പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്കരിക്കുവാൻ യൂസർ ഫീ പിരിക്കുന്ന നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇട്ട് നീർത്തടം നികത്തലും നടക്കുന്നു.
ഒളവണ്ണ പഞ്ചായത്തിലെ മാത്തറ -ഇരിങ്ങല്ലൂർ റോഡിൽ രാംസൺസ് മെഡിക്കൽ ഷോപ്പിനു സമീപമുള്ള വെള്ളം കെട്ടിക്കിടക്കുന്ന വയലാണ് പ്ലാസ്റ്റിക്ക്, തെർമോകോൾ അടക്കം സകല മാലിന്യങ്ങളും ഇട്ട് നികത്തുന്നത്. 
പലയിടങ്ങളിൽ നിന്നും ലോറികളിലാണ് മാലിന്യങ്ങൾ കൊണ്ട് വരുന്നത്. മാലിന്യങ്ങൾ വെള്ളക്കെട്ടിൽ തള്ളിയതോടെ പ്രദേശത്ത് കടുത്ത ദുർഗന്ധം വമിക്കുകയാണ്.
 ഏതാണ്ട് 50 സെൻ്റോളമുള്ള റോഡരികിലെ സ്ഥലമാണ് നികത്തിയെടുക്കുന്നത്.
പ്ലാസ്റ്റിക് മുക്ത കേരളത്തിനായുള്ള പ്രവർത്തികൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നികത്തൽ നടക്കുന്നത്.

Post a Comment