Header Ads Widget

Responsive Advertisement
നൂൽപുഴ:
19 നവംബർ 2023

സംസ്ഥാന സാക്ഷരത മിഷൻ നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലൂർ കാടോരം 67 ൽ പൗരധ്വനി ത്രിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. 3 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ്
ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗോത്ര കലകളുടെയും പൈതൃക സംസ്കാരത്തിന്റെയും സംരക്ഷണം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ അഭിപ്രായപെട്ടു. പുരാതന തറവാടുകളിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ച പൈതൃക മ്യൂസിയം തുല്യതാ പഠിതാക്കൾ ഉൾപ്പെടെ യുള്ളവർക്ക്‌ സന്ദർശിക്കാൻ അവസരം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന എന്ന വിഷയത്തിൽ അഡ്വ. മുനവ്വർ സാദത്തും ഗോത്ര കലകളുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ ഗിരീഷ് ആമ്പ്രയും  ക്ലാസ്സെടുത്തു. ഗിരീഷ് ആമ്പ്രയും സംഘവും നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു.  വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാ പരിപാടികളും ഉൾപെടുത്തുന്ന ക്യാമ്പിൽ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള 200ൽ അധികം ആളുകൾ പങ്കെടുക്കും.
ഉത്ഘാടന ചടങ്ങിൽ നൂൽപുഴ
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് എൻ. എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മണി സി ചോയ്മൂല, സ്ഥിരം സമിതി അംഗങ്ങളായ മിനി സതീശൻ, ഓമന പങ്കളം, അനിൽ. എം. സി, പഞ്ചായത്ത്‌ അംഗങ്ങളായ ധന്യ വിനോദ്, ഗോപിനാഥൻ, സുമ ഭാസ്‌ക്കരൻ, അനീഷ്‌. പി. കെ, കെ.എം. സിന്ധു, ജയ ചന്ദ്രൻ, സണ്ണി തയ്യിൽ, വി. ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ രാമചന്ദ്രൻ, ഷാരിസ്, മുകുന്ദൻ, ചന്തു കണ്ണൻകോട്, മുത്തങ്ങ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. പി. സുനിൽകുമാർ, പ്രേരക് ഷിജി യൂ. വി എന്നിവർ പ്രസംഗിച്ചു. 
ചൊവ്വാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തും.

Post a Comment