Header Ads Widget

Responsive Advertisement

കോഴിക്കോട്

21 നവംബർ 2023

പുകയില ഉത്പന്നങ്ങള്‍ ജയിലിനുള്ളില്‍ എത്തിച്ച ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കെതിരേ നടപടി .
കോഴിക്കോട് ജില്ലാ ജയില്‍ ഡിപിഒ        ടി.ഉമ്മറിനെയാണ്  ഇപ്പോൾ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തുകൊണ്ട് ജയില്‍ മേധാവി ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ ഏഴിനാണ് ജില്ലാ ജയിലിലെ ടവറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നം ജയില്‍ ജീവനക്കാര്‍ കണ്ടെടുത്തത്. രാത്രി ഡ്യൂട്ടിക്കിടെ ഡിപിഒ ഒളിപ്പിച്ച പുകയില ഉത്പന്നം അടുത്ത ദിവസം രാവിലെ മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. 

തുടർന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ നിന്ന് ഡിപിഒയുടെ പങ്ക് വ്യക്തമായി. വിഷയം പുറത്തായതോടെ ഡിഐജി ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിരോധിത പുകയില ഉത്പന്നം ജയിലേക്ക് കൊണ്ടുവന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കി ഡിപിഒക്കെതിരേ ജയില്‍ ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി. ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്ത് ഉത്തരവിറങ്ങി.

നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട് ജില്ലാ ജയിലിലും സമാനസംഭവമുണ്ടാകുന്നത്. മദ്യവും മയക്കുമരുന്നും പുകയില വസ്തുക്കളും പുറമെ നിന്നും എത്തുന്നത് തടയാന്‍ ജയിലില്‍ കര്‍ശന പരിശോധന നടത്തുന്നതിനിടെയാണ് ജീവനക്കാരില്‍ ചിലര്‍ ഇവ ജയിലില്‍ തന്നെ വിറ്റഴിക്കുന്നത്. വിപണി വിലയേക്കാള്‍ ഇരട്ടിയിലേറെ വിലക്കാണ് അകത്തെ വിൽപ്പന.      

Post a Comment