Header Ads Widget

Responsive Advertisement
പുത്തൂർമം.
24 നവംബർ 2023

സ്കൂൾ കുട്ടികളെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തായത്.
പുത്തൂർ മഠം എ എം യു പി സ്കൂളിലെ അദ്ധ്യാപകൽ സമദ് ആണ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. 
മൂന്ന് കുട്ടികളെയാണ് മർദ്ദിച്ചത്. ഇതിൽ സാരമായി പരിക്കുപറ്റിയ കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തായത്. കൈകളിലും പുറത്തും ചൂരൽപ്രയോഗത്തിൻ്റെ വലിയ പാടുകൾ ഉള്ള വീഡിയോ ആണ് ഫേസ് ബുക്കിലൂടെ പ്രചരിച്ചത്.

ക്ലാസിൽ ടീച്ചറില്ലാത്ത സമയത്ത് കളിച്ചതിനാണ് ചൂരൽപ്രയോഗം. കുട്ടിയെ മുട്ടിൽ ഇരുത്തിയാണ് മർദ്ദിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുട്ടികളെ ഭീകരമായി തല്ലിച്ചതച്ച അദ്യാപകനെ പുറത്താക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. സംഭവം മറച്ച് വെക്കാനും അദ്യാപനെ സംരക്ഷിക്കാനുമുണ്ടാകുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് പ്രതിഷേധം ഉത്ഘാടനം ചെയ്ത SFIകുന്ദമംഗലം ഏരിയ സെക്രട്ടറി അശ്വിൻ വ്യക്തമാക്കി.
സംഭവം പുറത്തായതോടെ അദ്യാപകൻ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.
പ്രതിഷേധം കണക്കിലെടുത്ത് പന്തീരങ്കാവ് പൊലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

Post a Comment