Header Ads Widget

Responsive Advertisement
കോഴിക്കോട്
29 നവംബർ 2023
തിറയാട്ട കലാകാരനും പന്തീരാങ്കാവ് മൂർക്കനാട് സ്വദേശിയുമായ പീതാംബരൻ രചിച്ച "തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല" എന്ന പുസ്തകം ഗോവ ഗവർണർ ശ്രീധരൻപിള്ള പ്രകാശനം ചെയ്യും. 
നവംബർ 30 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട്ട്
കെ പി കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോർ വിഭാഗം മേധാവി സി കെ ജിഷ പുസ്തകം ഏറ്റുവാങ്ങും. തിറയാട്ട കലകളുടെ ഗവേഷണത്തിന് കേരള ഫോക് ലോർ അക്കാഡമി അവാർഡ് നേടിയിട്ടുള്ള 
പീതാംബരൻ കഴിഞ്ഞ 50 വർഷത്തോളമായി തിറയാട്ട മേഘലയിൽ പ്രവർത്തിച്ചു വരികയാണ്.
                        (പീതാംബരൻ )
രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ തിറയാട്ട മടക്കമുള്ള വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചുവരുന്ന പീതാംബരൻ വിദേശികൾക്കടക്കം കലകൾ പഠിക്കാൻ ഉള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 
ഇദ്ദേഹത്തിൻ്റെ "തിറയാട്ടം" എന്ന പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment