Header Ads Widget

Responsive Advertisement

കോഴിക്കോട്

4 നവംബർ 2023

ഗവൺമെന്റ്  ബീച്ച്  ആശുപത്രിയിൽ    ഒ. പി. ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. നവംബർ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കമ്മീഷൻ കേസെടുത്തത്.

പുതിയ കെട്ടിടത്തിലേയ്ക്ക് ഒ. പി. ടിക്കറ്റ് കൗണ്ടർ മാറ്റണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെ നിലപാട്. ഇപ്പോഴത്തെ കൗണ്ടറിൽ പുലർച്ചെ തുടങ്ങുന്ന ക്യൂ റോഡ് വരെ നീളുന്ന കാഴ്ച്ചപതിവാണ്. എന്നാൽ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയാൽ ഡോക്ടറെ കാണാൻ രോഗികൾക്ക് നടക്കേണ്ടി വരുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. 

ആറു കൗണ്ടറെങ്കിലും വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്.

Post a Comment