Header Ads Widget

Responsive Advertisement
കോഴിക്കോട് 
30 നവംബർ 2023
ഗ്രാമീണ ഗവേഷകർ സംഗമിച്ചു.
ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് "ഗ്രാമീണ ഗവേഷക സംഗമം" സംഘടിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള സംസ്ഥാന ശാസ്ത്ര സങ്കേതിക  പരിസ്ഥിതി കൗൺസിലാണ് വർഷം തോറും "ഗ്രാമീണ ഗവേഷക സംഗമം"  സംഘടിപ്പിക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ഗവേഷകർക്കായുള്ള പ്രാദേശിക ഗ്രാമീണ ഗവേഷകരുടെ സംഗമമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നത്.
ഗ്രാമീണ ഗവേഷകരെയും, സാങ്കേതിക വിദഗ്ദ്ധരേയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങളും ആശയങ്ങളും  പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ഒപ്പം മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരവും ഒരുക്കുകയാണ് സംഗമം വഴി സർക്കാർ ലക്ഷ്യമിടുന്നത്.
നിരവധിയായ അപേക്ഷകരിൽ നിന്നും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരഞ്ഞെടുത്ത വ്യക്തിഗത, വിദ്യാർത്ഥി വിഭാഗങ്ങളിലെ ഗ്രാമീണ ഗവേഷകരാണ് സ്വന്തം കണ്ടുപിടുത്തങ്ങളുമായി ഗാർഡനിൽ സംഗമിച്ചത്.
ഗ്രാമീണ റൂഫിങ് ഷീറ്റ്, റിമോട്ട് കോൺട്രോൾഡ്  വീഡ് കട്ടർ, അരക്കനട്ട് ഹസ്ത് റിമൂവർ , തേങ്ങ പൊളിക്കുന്ന ഉപകരണം,  അടക്ക തോട് നീക്കുന്ന ഉപകരണം, സ്മാർട്ട് ഫെൻസ്” എന്നീ ആറ് കണ്ടുപിടുത്തങ്ങളാണ് പ്രാദേശിക ഗ്രാമീണ ഗവേഷക സംഗമത്തിൽ പ്രദർശിപ്പിച്ചത്. 
റൂഫിംഗ് ഷീറ്റ് നിർമ്മാണത്തിന് പുതിയ വിദ്യയുമായി സി എസ് തോമസ് എത്തിയപ്പോൾ വന്യമൃഗങ്ങളിൽ നിന്നും വിളകൾ സംരക്ഷിക്കാൻ സ്മാർട്ട് ഫെൻസിംഗ് വിദ്യയുമായിട്ടാണ് കാസർഗോഡ് എൽ ബി എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഐ എം ജേക്കബ് ജോർജ്ജും സംഘവും എത്തിയത്. 
മലബാർബൊട്ടാണിക്കൽ ഗാർഡൻ ശാസ്ത്രജ്ഞൻ ഡോക്ടർ എൻഎസ് പ്രദീപ്, എമിറിറ്റ്യൂസ് ശാസ്ത്രജ്ഞൻ പ്രൊഫസ്സർ എം.സാബു, കോർഡിനേറ്റർ ഡോക്ടർ കെ.എം മഞ്ചുള തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

ഇന്ന് പ്രദർശിപ്പിച്ച കണ്ടുപിടുത്തങ്ങളിൽ നിന്നും  തിരഞ്ഞെടുക്കപ്പെടുന്നവ സംസ്ഥാനതലത്തിൽ നടക്കുന്ന ഗവേഷക സംഗമത്തിൽ പ്രദർശിപ്പിക്കും.

Post a Comment