Header Ads Widget

Responsive Advertisement
പെരുമണ്ണ
04 നവംബർ 2023

വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് പെരുമണ്ണയിൽ പന്തം കൊളുത്തി പ്രകടനം.
വൈദ്യുതി ചാർജിൽ വൻവർദ്ധനവ്  വരുത്തിയ പിണറായി സർക്കാരിനെതിരെ പെരുമണ്ണ മണ്ഡലം  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
 സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രകടനം പി മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഹരിദാസ് പെരുമണ്ണ, കെ പി രാജൻ, യൂ. ടി. ഫൈസൽ, പി എം നസീം, എം കെ രാഗീഷ്, പി എം,വേണു ,കെ പി. രാജീവ്, ടി പി ഷാജി, യു . എം. കപിൽ ദേവ്, പ്രസംഗിച്ചു. കെ ഇ ഹംസ, ടി ടി സുബ്രഹ്മണ്യൻ, മൊയ്തീൻ. കെ, രമേശൻ.കെ, സിദ്ദീഖ്. പി, കെ. മമ്മദ് കോയ നേതൃത്വം നൽകി

Post a Comment