പന്തീരാങ്കാവ്
06 നവമ്പർ 2023
ഒരു ദിവസമായിട്ടും പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തില്ല.പന്തീരങ്കാവ് പൂളേങ്കര ചാലിക്കര വള്ളിക്കുന്ന് റോഡിലെ AM 33/1 നമ്പർ കോൺക്രീറ്റ് പോസ്റ്റ് ആണ് ഞായറാഴ്ച രാത്രി ഒരു മണിയോടെ പൊട്ടിവീണത്.
പൊട്ടിയ പോസ്റ്റ് സമീപത്തെ വീടിൻ്റെ മുകളിൽ കുടങ്ങിയ വൈദ്യതി കമ്പിയിൽ തൂങ്ങിക്കിടക്കുകയാണ്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ചെങ്കിലും പോസ്റ്റ് നീക്കം ചെയ്തത് അപകട സാധ്യത ഒഴിവാക്കിയില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഞായറാഴ്ച രാത്രിയിൽ പൊട്ടിയ പോസ്റ്റ് തിങ്കളാഴ്ച വൈകീട്ട് വരെയും നീക്കം ചെയ്യാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്തെ 300 ലധികം വരുന്ന കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിൽ പൊട്ടിയ പോസ്റ്റ് തൂങ്ങി കിടക്കുകയാണ്. വാഹന ഗതാഗതം പ്രയാസത്തിലായി എന്നു മാത്രമല്ല കാൽ നാട യാത്ര പോലും സാഹസമെന്ന് നാട്ടുകാർ പറഞ്ഞു.
കരാർ തൊഴിലാളികളുടെ ലഭ്യത കുറവാണ് പ്രവർത്തിയിലെ കാലതാമസത്തിന് കാരണമായി ഉദ്യാഗസ്ഥർ പറയുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ച് കൂടുതൽ അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഗതാഗതം തടസപ്പെട്ടത് അവശ്യ വൈദ്യസഹായം എത്തിക്കുന്നതിനു പോലും തടസമാകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ