പന്തീരാങ്കാവ്
18 നവംബർ 2023
പന്തീരങ്കാവിലെ മിമിക്രി കുടുംബത്തിലേക്ക് ഒരു എ ഗ്രേഡ് കൂടി.
കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മിമിക്രി മത്സരത്തിലും പന്തീരങ്കാവ് പറമ്പിൽ തൊടി പ്രശാന്തിൻ്റെ മകൾ ജിൻസി പ്രശാന്ത് ഫസ്റ്റ് എ ഗ്രേഡ് നേടി. മെഡിക്കൽ കോളേജ് റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ജിൻസി.
മെഡിക്കൽ കോളജ് സാവിയോ സ്കൂളിലാണ് മത്സരങ്ങൾ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ മിമിക്രിയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ജിൻസി ഇനി ജില്ലാതലത്തിൽ മത്സരിക്കും. അധികമാരും കൈകാര്യം ചെയ്യാത്ത പുതിയ ഇനങ്ങൾ അവതരിപ്പിച്ചാണ് ജിൻസി തിളങ്ങിയത്.
നാലാം നാലാം ക്ലാസ് മുതൽ ജിൻസി മിമിക്രി മത്സര രംഗങ്ങളിൽ സജീവമാണ്.
സ്കൂൾ കലോത്സവങ്ങളിലടക്കം നിരവധി മത്സരങ്ങളിലും ജിൻസി കഴിവ് തെളിയിച്ചിട്ടുണ്ട്.
നടനും മിമിക്രി കലാകാരനുമായ അച്ചൻ പ്രശാന്തിൻ്റെ ശിക്ഷണത്തിലാണ് മിമിക്രി പഠിക്കുന്നത്. ജിൻസിയുടെ ചേച്ചി പ്രിൻസിയും അമ്മയും മിമിക്രി കലാകാരികളാണ്.
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager
മറുപടിഇല്ലാതാക്കൂPress Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd-695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara
nouveauwwwbloggercomkerala.blogspot
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ