Header Ads Widget

Responsive Advertisement
  

ഒളവണ്ണ 
09 നവംബർ 2023
ക്യാപസ് തെരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് നടപടി എസ്.എഫ് ഐ അവസാനിപിക്കണം
എന്ന് കെ പി സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത് ആവശ്യപ്പെട്ടു. ഗുരുവായൂരപ്പൻ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യു  പാനൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അധ്യായന വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര മുന്നേറ്റമാണ് കെ .എസ് . യു.നടത്തിയത് ഇത് സി.പി.എം നേതാക്കളിൽ പോലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കേരള വർമ്മ കോളേജിലെ കെ എസ്.യുവിന്റെ വിജയം അട്ടിമറിച്ചത്. ഇതിന് പിന്നിൽ ഒരു മന്ത്രിയുടെ പങ്കുണ്ടെന്ന്  എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഇങ്ങനെ പോയാൽ ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി കേരളത്തിലെ സി.പി.എം ന് വരുമെന്നും ദ്ദേഹം കൂട്ടി ചേർത്തു. നവംബർ 5ന് ഒളവണ്ണ കൊടി നാട്ടുമുക്കിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി. കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡണ്ട് വി.ടി. സൂരജ് , സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ , പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് രവിക്കു മാർ പനോളി , എ.ഷിയാലി , വിനോദ് മേക്കോത്ത്, കെ സുജിത്ത്, എ. വീരേന്ദ്രൻ , സുബൈർ കൈമ്പാലം, എം.രാധാകൃഷ്ണൻ , ടി.പി. ഹസ്സൻ ,എം.വി.അഷ്റഫ്, കെ.പി. മുൻഷൻ ഹാറൂൺ,പി.മുഹമ്മദ് ഹനാൻ , ഇൻസാഫ് .സി ,എം ഉണ്ണകൃഷ്ണൻ ഷാജു തച്ചിലോട്ട് എന്നിവർ സംസാരിച്ചു മണാൽ പ്രസീദ് സ്വാഗതവും, നാണിയാട്ട് അർസൽ

Post a Comment