Header Ads Widget

Responsive Advertisement
കോഴിക്കോട്:
18 നവംബർ 2023

 സന്നദ്ധ വളണ്ടിയർ മാർക്ക് ജീവൻ രക്ഷാ പരിശീലനം നൽകുന്നു.
ദുരന്തങ്ങളെയും അപകടങ്ങളെയും  നേരിടാൻ അതാതു പ്രദേശത്തു നിന്ന് തന്നെയുള്ളവരെ ശാസ്ത്രീയമായി തയ്യാറാക്കുക എന്നതിന്റെ ഭാഗമായി രൂപീകരിച്ച കോഴിക്കോട് ജില്ലയിൽ താലൂക്ക് ദുരന്തനിവാരണ സേനയുടെ അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. 
പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വളണ്ടിയർമാർക്കാണ്  പന്തീരാങ്കാവ് യു പി സ്കൂളിൽ വെച്ച്  നവംബർ 19 ന് പരിശീലനം നൽകുന്നത്. രാവിലെ 9.30 മണിക്ക് ഫാറൂക്ക് അസി. കമ്മീഷണർ ശ്രീ എ എം സിദ്ദിഖ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ വില്ലേജ് ഓഫീസർമാർ റെയിൽവേ, പോലീസ് അധികൃതർ പങ്കെടുക്കും. പരിശീലനം ലഭിക്കുന്ന മൂന്നാമത് ബാച്ചാണിത്.

സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന പരിശീലനത്തിൽ ദുരന്ത നിവാരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളെ കണ്ടെത്തൽ, ദുരന്ത സമയത്ത് എടുക്കേണ്ട മുൻകരുതലുകൾ, ദുരന്ത സമയത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തൽ തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് ഘട്ടങ്ങളായി പരിശീലനം നൽകും.

കഴിഞ്ഞ ഒക്ടോബർ 21 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിശീലനവും സേന രൂപീകരണവും  കോഴിക്കോട് ഡിവിഷണൽ സുപ്രണ്ട് ഓഫ് പോലീസ് ശ്രീ കെ അഷ്‌റഫ് ആയിരുന്നു ഉത്ഘാടനം ചെയ്തിരുന്നു.

Post a Comment