Header Ads Widget

Responsive Advertisement
പൊക്കുന്ന്
04 ഡിസംബർ

ഗുരുവായൂരപ്പൻ കോളജ് വിദ്യാർത്ഥികൾ ബസ്സ് തടഞ്ഞ് പൊക്കുന്നിൽ റോഡ് ഉപരോധിച്ചു. ഗുരുവായൂരപ്പൻ കോളജിലേക്ക് ബസ്സുകൾ കയറാത്ത കാരണത്താലാണ് ഉപരോധം സംഘടിപ്പിച്ചത്.
ഗുരുവായൂരപ്പൻ കോളേജിലേക്ക് കോവിഡിന് മുൻപേ ഉണ്ടായിരുന്ന ബസ്സുകളെല്ലാം കോവിഡ് കാലത്താണ് കോളജിൽ കയറുന്നത് നിർത്തിയത്. മുൻപുണ്ടായിരുന്ന സർവ്വീസുകൾ പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് എസ്എഫ്ഐ നൽകിയ പരാതിയിൽ ആർ ടി എ കമ്മറ്റി  വിദ്യാർത്ഥികൾക്ക്അ അനുകൂല നിലപാടെടുത്തിട്ടും ബസ്സുകൾ കോളജിലേക്ക് കയറാതെ സർവ്വീസ് തുടരുന്ന സാഹചര്യത്തിലാണ് എസ് എഫ് ഐ  യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്.
ഉപരോധത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് കോഴിക്കോട്
കസബ സ്റ്റേഷനിൽ വൈകീട്ട് നടന്ന ബസ് പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും ചർച്ചയിലും തീരുമായില്ല.
അടുത്ത ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു ' 
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സ്വരാഗ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ഫിദൽ,
പി പ്രിഷാൽ, അഭിനന്ദ് എ, അദ്വൈദ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment