പെരുമണ്ണ
10.12.2023
പെരുമണ്ണയിൽ ജനകീയമായി റോഡ് നിർമ്മിച്ചു മാതൃകയായി.
പെരുമണ്ണ -കോട്ടായി താഴം ഹെൽത്ത് സെൻറർ പട്ടേലത്ത് മീത്തൽ റോഡിൽ 80 മീറ്റർ ഭാഗമാണ് വെറും ഒരു ലക്ഷം രൂപ കൊണ്ട് ഗുണഭോക്താക്കൾ കോൺക്രീറ്റ് ചെയ്തത്. ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ ഭിന്നശേഷി കലോത്സവത്തിൽ സംസ്ഥാനതലത്തിൽ മിമിക്രിയിൽ മൂന്നാം സ്ഥാനം നേടിയ ബിജു പട്ടേലത്ത് റോഡ് ഉൽഘാടനം ചെയ്തു.
ഇടവഴി റോഡാക്കുന്നതിനാവശ്യമായ ചിലവുകളെല്ലാം ഗുണഭോക്താൾ തന്നെ കണ്ടെത്തി രണ്ട് ദിവസം മാത്രമെടുത്താണ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. 9 അടി വീതിയിലും നാല് ഇഞ്ച് കനത്തിലും 80 മീറ്റർ നീളത്തിലുമാണ് കോൺക്രീറ്റ് നടത്തിയത്.
രണ്ടുവർഷം മുൻപ് ഇതേ റോഡിൽ 90 മീറ്റർ ദൂരം ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തപ്പോൾ
മൂന്നുലക്ഷം രൂപയാണ് ചിലവായതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ 80 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യുന്നതിന് ആകെ 96000 രൂപ മാത്രമാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് ചിലവായത് എന്നത് ശ്രദ്ധേയമാണ്.
ചടങ്ങിൽ പി ശാന്തകുമാർ അധ്യക്ഷത വഹിച്ചു പി ശ്രീജ അജയൻ പട്ടേലത്ത് എന്നിവർ സംസാരിച്ചു. നാദം മനോജ്, മുഹമ്മദ് അനീസ് വില്ല , ബിനീഷ് പട്ടേലത്ത് , എം.പി.ഗിരിധരൻ , റിനീഷ് പട്ടേലത്ത്, ഹരീഷ് പട്ടേലത്ത് ,
വിജയൻ വില്ല , രാജൻ, ഷാജി മുണ്ടയിൽ എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ