Header Ads Widget

Responsive Advertisement
ബത്തേരി
14 ഡിസംബർ 2023
പ്രജീഷിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു. WWL - 45 എന്ന പേരുള്ള കടുവയാണ് നരഭോജിക്കടുവയെന്ന് വകുപ്പ്  കണ്ടെത്തിയിരിക്കുന്നു വയനാട് വാകേരിയിൽ കടുവ പ്രജീഷിനെ കൊന്നതിന്നെ തുടർന്ന് പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളം  പ്രദശത്ത് ലഭ്യമായ  കാൽപാടുകളം പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നരഭോജിക്കടുവയെ തിരിച്ചറിഞ്ഞത്.

ഏതാണ്ട് 13 വയസ്സോളം പ്രായമുള്ള ആൺകടുവയാണ്  വയനാട് വൈൽഡ് ലൈഫ് 45. മയക്ക് വെടിവെച്ച് പിടിക്കാനോ ആവശ്യമെങ്കിൽ വെടിവെച്ച് കൊല്ലുവാനോ ഉള്ള അനുമതി നിലനിൽക്കവെ 80 അംഗങ്ങളുള്ള റാപ്പിഡ് റസ്പോൺസ് ടിം ഇപ്പോൾ കടുവയെ നിരിക്ഷിച്ച് വരികയാണ്. 
             (പ്രതീകാത്മക ചിത്രം )
30 അംഗ വിദഗ്ദ സംഘവും ഒപ്പുണ്ട്. അനുകൂല സാഹചര്യത്തിൽ കടുവയെ കണ്ടെത്തിയാൽ മയക്ക് വെച്ച് പിടികൂടാൻ ഉള്ള ഒരുക്കത്തിലാണ് സംഘം. അല്ലെങ്കിൽ വെടിവെച്ച് കൊല്ലും. അതേ സമയം കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശത്ത് മൂന്ന് ഇരുമ്പ് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടിനടുത്ത് വരെ കടുവ എത്തിയിരുന്നതായും വിവരമുണ്ട്. 
പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം തന്നെയുള്ള കോഴിഫാമിലും കടുവ എത്തിയിരുന്നു. കടുവ പ്രദേശത്തു തന്നെ തുടരുന്നതായാണ് സൂചന. താരതമ്യേന എളുപ്പത്തിൽ കിട്ടുന്ന ഇര കളെ ലക്ഷ്യമാക്കിയാകാം കടുവ ജനവാസ മേഘലയിൽ തന്നെ തുടരുന്നത്. പ്രായാധിക്യമുള്ള WWL - 45  പിടിയിലായി എന്ന ശുഭവാർത്തക്ക് കാത്തിരിക്കുകയാണ് ഭീതി മാറാത്ത പ്രദേശവാസികൾ.

Post a Comment